കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍(കെഎസ് യുഎം) രജിസ്റ്റര്‍ ചെയ്ത ഗെയിമിങ് സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പായ എആർസി പ്രീ-സീഡ് ഫണ്ടിങ് റൗണ്ടിലൂടെ 10.5 കോടി രൂപയുടെ നിക്ഷേപസമാഹരണം നടത്തി. ആഗോള നിക്ഷേപ സ്ഥാപനങ്ങളായ ചിമേര വിസി, മിക്സി ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ്സ് എന്നീ സ്ഥാപനങ്ങളാണ് നിക്ഷേപം നടത്തിയത്. ......
കൊച്ചി: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് വ്യാജമദ്യം പിടിച്ചെടുത്തതായി എക്സൈസ് റിപ്പോർട്ട്. 12.75 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തു എന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. ......
2026 സെപ്റ്റംബർ 17ന് രാവിലെ 7.53നാണ് കന്നി രവി സംക്രമം നടന്നത്. അനിഴം നക്ഷത്രത്തിന്റെ മൂന്നാം പാദത്തിൽ, കന്നി ലഗ്നത്തിലും തൃതീയ ദ്രേക്കാണത്തിലുമാണ് സൂര്യസംക്രമം സംഭവിച്ചത്. ......
ദോഹ:തൊഴിലുടമകൾക്ക് തൊഴിലാളികൾ ജോലി ഉപേക്ഷിച്ചു പോകുന്നതും (Job Abandonment) വിസ നിയമലംഘനങ്ങളും എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനായി 'മെട്രാഷ്' (Metrash) ആപ്പിൽ സൗകര്യമൊരുക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക 'X' പ്ലാറ്റ്ഫോമിലൂടെയാണ് മന്ത്രാലയം ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.മെട്രാഷ് ആപ്പിന്റെ ഹോം പേജിൽ നിന്ന് 'Security' സെക്ഷൻ തിരഞ്ഞെടുത്ത ശേഷം 'Reports of the Search and Follow-up Department' എന്നതിലേക്ക് പ്രവേശിക്കുക. ......
ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം (QIAF) സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യസദസ്സും പുസ്തകചർച്ചയും ഇന്ന് (സെപ്റ്റംബർ 17വ്യാഴാഴ്ച) വൈകുന്നേരം 7 മണി മുതൽ എഫ്.സി.സി ഹാളിൽ നടക്കും.
ചടങ്ങിൽ ഡോ. സാബു കെ.സിയുടെ ‘ഹർഷവർഷം’ എന്ന കൃതിയുടെ അവലോകനം അസീസ് മഞ്ഞിയിലും, ആർ. ......
ദോഹ: പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് റദ്ദാക്കിയ സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷകൾ വീണ്ടും നടത്താൻ തീരുമാനം. ഖത്തർ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ, ഇറാൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഇതിന് അവസരം ലഭിക്കുക.
2026 മാർച്ച് മാസത്തിൽ മേഖലയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് പരീക്ഷകൾ റദ്ദാക്കുകയും, തുടർന്ന് പ്രത്യേക മൂല്യനിർണയ രീതിയിലൂടെ ഫലം പ്രഖ്യാപിക്കുകയുമായിരുന്നു. ......
കോട്ടയം: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി വിധിച്ചു. ......
ദോഹ: 1448 ഹിജ്റ വർഷത്തെ നിർബന്ധിത ഹജ്ജ് കർമ്മങ്ങൾക്കായി ഖത്തറിൽ നിന്ന് 4,400 പേർക്ക് അനുമതി നൽകിയതായി ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം (AwqafM) അറിയിച്ചു. ഹജ്ജിനായി പോകുവാൻ താല്പര്യമുള്ളവർക്കായി സെപ്റ്റംബർ 20 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ......
ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (DoM Qatar) സംഘടിപ്പിക്കുന്ന മൽഹാർ സീസൺ 3 – The Malappuram Harmony 2026 ന്റെ ഭാഗമായി ഖത്തറിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരുടെ വിവിധ മേഖലകളിലെ മികവും ശ്രദ്ധേയമായ സംഭാവനകളും അംഗീകരിക്കുന്നതിനായി Excellence Award ഏർപ്പെടുത്തി.
കല, കായികം, വിദ്യാഭ്യാസം/പ്രൊഫഷണൽ നേട്ടങ്ങൾ, മാനവിക പ്രവർത്തനങ്ങൾ എന്നീ നാല് വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്. ഓരോ വിഭാഗത്തിലും ഒരാൾക്ക് വീതം ആകെ നാല് പുരസ്കാരങ്ങളാണ് നൽകുക.
2025 സെപ്റ്റംബർ 1 മുതൽ 2026 സെപ്റ്റംബർ 20 വരെയുള്ള കാലയളവിലെ നേട്ടങ്ങളും സംഭാവനകളും പുരസ്കാരത്തിനായി പരിഗണിക്കും. ......